ഇംഹാൻസ് സൈക്ക്യാട്രിക് നഴ്സിംഗ് പ്രോഗ്രാം
അപേക്ഷ ഒക്ടോബർ 19 വരെ
പ്രവേശന പരീക്ഷ ഓക്ടോബർ ഇരുപത്തിയഞ്ചിന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യുറോസയന്സ് ഇംഹാൻസ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമാ ഇൻ സൈക്ക്യാട്രിക് നഴ്സിംഗ് പ്രോഗ്രാമിന് ഇപ്പോള് അപേക്ഷിക്കാം. ഒക്ടോബർ ഇരുപത്തിയഞ്ചിനാണ് പ്രവേശന പരീക്ഷ. പന്ത്രണ്ടാം ക്ലാസ് ജയിച്ച ശേഷം ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി, ബി.എസ്സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്, എന്നിവിലൊന്നിൽ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം .
www.lbscenter.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനാണ് അപേക്ഷിക്കേണ്ടത്. 1500 രൂപയാണ് അപേക്ഷാ ഫീ. പട്ടിക വിഭാഗക്കാർക്ക്. 1250 രൂപ. അപേക്ഷാ ഫീ അടയ്ക്കേണ്ട അവസാന തീയതി ഒക്ടോബർ 17, അപേക്ഷിക്കാനുള്ള അവസാന തീയതി ഓക്ടോബർ 19, തിരുവനന്തപുരം, എറണാകുളം എന്നിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. പത്ത് സീറ്റുകളുണ്ട് . 16300 രൂപയാണ് പ്രോഗ്രാം ഫീ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതി മാസം ഏഴായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും ഒരു മണിക്കൂറ് ദൈർഘ്യമുള പ്രവേശന പരീക്ഷക്ക് അമ്പത് ചോദ്യങ്ങളുണ്ടാകും ശരി ഉത്തരത്തിന് മൂന്ന് മാർക്ക്, തെറ്റ് ഉത്തരത്തിന് ഒരു മാർക്ക് കുറയും പ്രവേശന പരീക്ഷയുടെ റാങ്ക്പ ട്ടിക അടിസ്ഥാനമായി അലോട്ട്മെന്റ് നടത്തും