ന്യൂഡൽഹി: രാജ്യാന്തരവിപണിയിൽ വീണ്ടും വില ഉയർന്നു. മൂന്ന് ശതമാനത്തിലേറെ ഉയർച്ചയാണ് എണ്ണക്കുണ്ടായത്. യുഎസ് എയർബേസുകളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണം നടത്തിയതോടെയാണ് എണ്ണവില വീണ്ടും ഉയർന്നത്. ബ്രെന്റ്റ് ക്രൂഡിൻ്റെ വില 3.51 ഡോളർ ഉയർന്ന് 97.8 ഡോളറായി. 3.72 ശതമാനം നേട്ടമാണ് ബ്രെന്റ് ക്രൂഡിനുണ്ടായത്.
യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിൽ ഫ്യൂച്ചർ നിരക്ക് 3.31 ഡോളർ ജ്യറൻ 91.99 ഡോളറായി. 3.73 ശതമാനം നേട്ടമാണ് ഉണ്ടായത്. ഇറാനും യുഎസും തമ്മിൽ കരാറുണ്ടാകുമെന്നും തുടർന്ന് വില കുറയുമെന്ന പ്രതീക്ഷകളും മൂലം എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
യുദ്ധം വീണ്ടും ശക്തമായാൽ അത് എണ്ണവില ഉയരാനിടയാക്കുമെന്ന് ആശങ്കയുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പവും ഉയർത്തും. പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കകളാണ് സ്വർണവിപണിയെ സ്വാധീനിക്കുന്നത്.