ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ചാർജ് അഥവാ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള നീക്കം നീട്ടിവെച്ചു. നാളെ മുതൽ നടപ്പാക്കാനിരുന്ന തീരുമാനം ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) തീരുമാനിച്ചതായാണ് വിവരം.
പുതിയ തീരുമാനം അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പാക്കുമെന്നാണ് സൂചന. എഴുപത്തിയയ്യായിരം രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിന് മുകളിലുള്ള ഇടപാടുകൾക്ക് 300 രൂപ ഫ്ലാറ്റ് നിരക്കായും ഈടാക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
വാണിജ്യ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് തീരുമാനം നീട്ടിവെച്ചതായുള്ള വിവരം പുറത്തുവരുന്നത്.