തൊടുപുഴ: ക്ഷീരവികസന ബോർഡിന്റെ 2026-27 വർഷത്തെ വിമൻ ക്യാറ്റിൽ കെയർ വർക്കർ നിയമന വിജ്ഞാപനത്തിനുള്ള അപേക്ഷാ തീയതി നീട്ടി.
ക്ഷീരവികസന ബോർഡ് വർഷംതോറും നടപ്പാക്കുന്ന 2026-27 മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഒമ്പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിമൻ ക്യാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അതത് ബ്ലോക്ക് പരിധിയിൽനിന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്.
അഭിമുഖം ഈ മാസം 26-ന് രാവിലെ 10 മണിക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ക്ഷീരവികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും.