തൊടുപുഴക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തൊടുപുഴ ഡിപ്പോയിൽ നിന്നും പുതിയ അന്തർ സംസ്ഥാന സർവീസ് ആരംഭിക്കുന്നു. തൊടുപുഴ നിന്നും തമിഴ്നാട്ടിലെ തേനിയിലേക്കാണ് കെ എസ് ആർ ടി സി സർവീസ് ആരംഭിക്കുന്നത്. ഏതാണ്ട് 30 വര്ഷങ്ങള്ക്കു മുൻപ് വേളാങ്കണ്ണിയിലേക്കുള്ള സർവീസ് നിർത്തലാക്കിയ ശേഷം ഇതാദ്യമായാണ് തൊടുപുഴ നിന്നും മറ്റൊരു അന്തർ സംസ്ഥാന സർവീസ് ആരംഭിക്കുന്നത്.
തൊടുപുഴ നിന്നും ഉച്ചകഴിഞ്ഞ് 12.55 ന് പുറപ്പെട്ട് വൈകിട്ട് 5.30 ന് തേനിയിൽ എത്തിച്ചേരും. റൂട്ട് : പൈങ്ങോട്ടൂർ, അടിമാലി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട് വഴിയാണ് സർവീസ് നടത്തുന്നത്. രാത്രി 11 നു തേനിയിൽ നിന്നും പുറപ്പെട്ടു പുലർച്ചെ 5.20 നു കോട്ടയത്തും, 7.35 ഓടു കൂടി തൊടുപുഴയിലും എത്തിച്ചേരും