മോട്ടോർ വാഹന ഉടമകൾക്ക് ആശ്വാസമായി ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചുകൊണ്ടുള്ള തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമപ്രകാരമുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുകയിലാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ള ചലാനുകൾക്ക് പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് പിഴ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരം ലഭിക്കും. 2027 ജനുവരി 31 വരെയാണ് പദ്ധതിയുടെ കാലാവധി.
ദീർഘകാലമായി പിഴ അടയ്ക്കാതെ കിടക്കുന്ന വാഹന ഉടമകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. വാഹന ഉടമകൾക്ക് കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തങ്ങളുടെ വാഹനങ്ങളുടെ ചലാൻ വിവരങ്ങൾ പരിശോധിക്കാനും ഇളവോടെ പിഴത്തുക അടയ്ക്കാനും സാധിക്കും.