കൊച്ചി∙ കണ്ണൂർ എഡിഎം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ.നായർ കൊച്ചി പനമ്പിള്ളിനഗറിലെ ഭക്ഷ്യസുരക്ഷാ ഓഫിസിൽ ഫുഡ് സേഫ്റ്റി ഓഫിസറായി ചുമതലയേറ്റു. ബിടെക് ബിരുദധാരിയായ നിരഞ്ജനയ്ക്കു മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടു നിയമന ഉത്തരവു കൈമാറിയിരുന്നു.
നിരഞ്ജനയെ ഭക്ഷ്യസുരക്ഷാ വകുപ്പിലേക്കു മാത്രമല്ല, തന്റെ മണ്ഡലമായ തൃക്കാക്കരയിലേക്കുകൂടി സ്വാഗതം ചെയ്യുന്നതായി ഉമാ തോമസ് എംഎൽഎ സമൂഹ മാധ്യമത്തിൽ എഴുതി. നിരഞ്ജനയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും എംഎൽഎ പങ്കുവച്ചു.