മൂവാറ്റുപുഴ: മൂവാറ്റുപുഴ–തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്ത അടൂപ്പറമ്പ് സ്വദേശിയായ ഉബൈസ്, ഒപ്പമുണ്ടായിരുന്ന വിദ്യാർഥി മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.
മൂവാറ്റുപുഴ നിന്നും തൊടുപുഴ റൂട്ടിൽ പോവുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് നാട്ടുകാർ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.