25 വർഷത്തിനുള്ളിൽ കേരളത്തിൽ വയോജനങ്ങൾ ഇരട്ടിയാകും. നിലവിലെ പ്രായഘടന യിൽ,ജനന-മരണനിരക്കുകളുടെ കുറവുണ്ടാക്കിയ
മാറ്റങ്ങളും മറ്റു സാമൂഹികപ്രശ്ന ങ്ങളുമാണ് ഇതിനുകാരണ മെന്നാണ് കഴിഞ്ഞ സർക്കാരിന്റെ വയോജനനയത്തിൽ പറയുന്നത്. 60-നും അതിനുമുകളിലും പ്രായമുള്ളവരുടെ ജനസം ഖ്യാനുപാതം 2011-ൽ 12.5 ശതമാനമായിരുന്നത്
(41,933,93 പേർ)2021-ൽ 15 ശതമാനമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇത് മുന്നിൽക്കണ്ടുള്ള ക്ഷേമപദ്ധതികളാണ് സർക്കാരിൻ്റെ വയോജന വകുപ്പു വഴി നടപ്പാക്കുക. വയോജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ 5.91 ശതമാനം മാത്രമാണ്. കാഴ്ചപരിമിതി, കേൾ വിക്കുറവ്, ചലനശേഷിക്കുറവ് എന്നിവയുള്ളവരുടെ
തോതും കൂടുതലാണ്. അതിനാൽ വിധവകൾ,അവിവാ ഹിതർ തുടങ്ങിയവരുടെ
കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ടിവരും.