രണ്ടു യുവാക്കളെ കഞ്ചാവുമായി പോലീസ് പിടികൂടി.ബൈക്കിൽ കഞ്ചാവുമായി വന്ന ബിരുദവിദ്യാർത്ഥികളായ വിഷ്ണുവിനെയും കൃഷ്ണമൂർത്തിയേയുമാണ് പിടികൂടിയത്.
പ്രതികളെയും കൊണ്ട് സ്റ്റേഷനിൽ ചെന്ന പോലീസ് അവിടെ വെച്ചാണ് ശരിയ്ക്കും ഞെട്ടിയത് കാരണം ഇവരുടെ രണ്ടുപേരുടെയും ഫോണിലേക്ക് തുരുതുരാ കാളുകൾ വരാൻതുടങ്ങി. വിളിച്ചത് കൂടുതലും പെൺകുട്ടികൾ
പ്രധാനമായി ചോദിച്ചത് പാലസ് റോഡിലേക്ക് ഒന്ന് വരാമോ.?
സ്കോർ എത്രയാ....?
ജോയിന്റ് ആയാലും മതി....!!
പോസ്റ്റ് ഉണ്ടോ...?
ഹാൾട്ട് ഉണ്ടോ...?
മറുപടി പറയാനാകാതെ പോലീസ് കുഴഞ്ഞു...!!
സ്കോർ...!
ജോയിന്റ്....!!
പോസ്റ്റ്....!!!
ഇത് ഏകദേശം പിടികിട്ടി...!
പക്ഷേ ഈ ഹാൾട്ട് അതെന്താണ്...?
പുതിയ ഐറ്റംസ് വലതുമാണോ...??
മറുപടിപറയാനാകാതെ പോലീസ് ഫോൺ വെച്ചു...!
പിന്നീട് പ്രതികളിൽ ഒരാളായ വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോൾ ആണ് കാര്യങ്ങൾ മനസിലായത്...!
സ്കോർ എത്രയാ എന്ന് ചോദിച്ചാൽ കഞ്ചാവിന്റെ വിലയാണ് അതായത് നൂറിന്റെ അഞ്ഞൂറിന്റെ അങ്ങനെ പോകുന്നു കഞ്ചാവിന്റ സ്കോർ. സ്കോർ കൂടുതൽ ആണല്ലോ എന്ന് പറഞ്ഞാൽ വില കൂടുതൽ ആണല്ലോ എന്നാണ്...! സ്കോർ കുറവില്ലേ എന്ന് ചോദിച്ചാൽ ഡിസ്കൗണ്ട് ഇല്ലേ എന്നാണ് അർത്ഥം...!
കഞ്ചാവ് സിഗരറ്റിലോ ബീഡിയിലോ നിറച്ചു കൊടുക്കുന്നതാണ് ജോയിന്റ്....!
വലിയ കഞ്ചാവ് പൊതി കിട്ടാനില്ലങ്കിൽ ജോയിന്റ് എങ്കിലും കിട്ടുമോ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്....!
ഇനി പോസ്റ്റ് കഞ്ചാവിനുവേണ്ടി ഒത്തിരിനേരം കാത്തുനിൽക്കേണ്ടിവരുമോ എന്നാണ് അതായത് നിന്ന് പോസ്റ്റ് ആകേണ്ടിവരുമോ എന്ന്....!!
ഇനി അടുത്തതായി പെൺകുട്ടികൾക്ക് മാത്രമായുള്ളതാണ് "ഹാൾട്ട്" അതായത് കഞ്ചാവ് അടിച്ചിട്ട് വീട്ടിലോ ഹോസ്റ്റലിലോ പോകാൻ സാധിക്കാത്തവർക്കും പെൺകുട്ടികൾ സംഘമായി എത്തുമ്പോൾ അവർക്കും കൊടുക്കുന്ന പ്രത്യേക ഫെസിലിറ്റിയാണ് "ഹാൾട്ട്" ഇതിനായി ഇവർക്ക് കണ്ടെത്തികൊടുക്കുന്നത് ഒഴിഞ്ഞ ഗോഡൗണോ, വീടോ ആണ് കൂടുതലും ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളാണ് ഈ സൗകര്യം ആവിശ്യപ്പെടുന്നത്....!!
അടുത്തതാണ് PM
PM എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് ബിസിനസ്സ് ആരംഭിക്കുന്നത്...!
ഇതിൽ വിഷ്ണു വിവിധ കോളേജ് ഹോസ്റ്റലിൽ അറിയപ്പെടുന്നത് PM എന്നപേരിലാണ്...!!
PM ബിസിനസ്സ് എല്ലാദിവസവും ഉച്ചയ്ക്ക് ശേഷം അഞ്ച് മണിയോടുകൂടി ആരംഭിക്കുമെങ്കിലും ശരിയ്ക്കും വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കച്ചവടം കൊഴുക്കുന്നത് ശനിയും ഞായറും അവധി ആയതിനാൽ കച്ചവടം പൊടിപൊടിയ്ക്കും എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്..!
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് അങ്കമാലിയിൽ എത്തും അവിടെ നിന്നും ബസിലോ ബൈക്കിലോ തൃശ്ശൂരിൽ എത്തിച്ച് കച്ചവടം നടത്തും...!!
മാതാപിതാക്കൾ മക്കളെ ശ്രദ്ധിക്കുക...!! ഇടയ്ക്കിടയ്ക്ക് അവർ പഠിക്കുന്ന കോളേജിലും ഹോസ്റ്റലിലും അന്വേഷിക്കുക...!!!
നമ്മുടെ മക്കളെ നമുക്ക് വല്യ വിശ്വാസമാണ്
ആ വിശ്വാസം തെറ്റാതിരിക്കട്ടെ....!!