സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം. കൊല്ലം, തൃശ്ശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കണ്ണൂരിൽ ഇന്നലെ സൂര്യാതപമേറ്റ് ഒരാൾ മരിച്ചിരുന്നു.
സംസ്ഥാന സർകാർ പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. 11 am മുതൽ 3 pm വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.