റോഡിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കു ചുമത്തിയ പിഴയുടെ പകുതി അടച്ചു കേസ് അവസാനിപ്പി ക്കാൻ അവസരം നൽകിയപ്പോൾ എറണാകുളം എൻഫോഴ്സസ്മെന്റ്റ് ആർടി ഓഫിസിൽ മാത്രം പിരിഞ്ഞു കിട്ടിയതു രണ്ടരക്കോടി രൂപ. ചെറുതും വലുതുമായ 51,000 കേസുകളാണു വാഹന ഉടമകൾ പിഴ അടച്ച് ഒഴിവാക്കിയത്. പൊലീസും മോട്ടർ വാഹന വകുപ്പും 2024 ഡിസംബർ 31
വരെ ചുമത്തിയ പിഴയാണു പകുതിയാക്കി നൽകിയത്. ഒരു മാസം മുൻപ് പ്രഖ്യാപിച്ച ഓഫർ പ്രയോജനപ്പെടുത്താൻ കഴിഞ്ഞ മാസം അവസാനം 4 ദിവസം പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിരുന്നു. വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന കേസുകളാണ് ഇവയിൽ
കൂടുതലും.പിഴ ചുമത്തിയിട്ടു വർഷങ്ങളായതിനാൽ ചില കേസുകൾ കോടതിക്കു കൈമാറിയിരുന്നു. ഇവ പ്രത്യേക നടപടിക്രമത്തിലൂ ടെ തിരികെയെത്തിച്ചു പകുതി പിഴ അടച്ചു തീർപ്പാക്കാനും ഉദ്യോഗസ്ഥർ വഴിയൊരുക്കി. വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാതിരുന്ന ഉടമകളും തങ്ങ ളുടേതല്ലാത്ത കുറ്റത്തിനു പിഴ അടയ്ക്കേണ്ടി വന്നു.