ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധനയിൽ 159 നിയമ ലംഘനം കണ്ടെത്തി. ഇത്രയും വാഹനങ്ങൾക്ക് 8,06,500 രൂപ പിഴ ചുമത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രധാന റോഡുകളിലായി പരിശോധനയ്ക്കിറങ്ങിയത്.രാത്രിയിൽ ലൈസൻസ് ഇല്ലാത്ത ഒട്ടേറെ ഡ്രൈവർമാർ വാഹനമോടി ക്കുന്നതായി കണ്ടെത്തി. നികുതിയും ഫിറ്റ്നസും പെർമിറ്റും ഇൻഷുറൻസും ഇല്ലാത്ത വാഹനങ്ങളും രാത്രിയുടെ മറവിൽ സർവീസ് നടത്തുന്നുണ്ട്. പരിശോധന കുറവാണെന്ന തോന്നലാണ് നിയമ വിരുദ്ധമായി വാഹനങ്ങൾ രാത്രി നിരത്തിലിറക്കാൻ പ്രചോദനമാകുന്നത്.രൂപമാറ്റം വരുത്തിയ ഒട്ടേറെ വാഹനങ്ങളും കസ്റ്റിടിയിലെടുത്തു. ഇരുചക്ര വാഹനങ്ങളായിരുന്നു രൂപമാറ്റം വരുത്തിയവയിൽ കൂടുതലും. സൈലൻസറുകളും ഹാൻഡിലുകളുമാണ് തന്നിഷ്ട പ്രകാരം മാറ്റുന്നത്. അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചു മറ്റു വാഹനങ്ങൾക്ക് ശല്യമാകും വിധം ആർഭാട വെളിച്ചം വിതറി പാഞ്ഞ വാഹനങ്ങളും പിടിയിലായി. നമ്പർ പ്ലേറ്റ് ഇല്ലാത്തവ, ഉള്ള നമ്പർ പ്ലേറ്റ് മറച്ചുവച്ചവ, ഹൈ സെക്യൂരിറ്റി റജ്സിട്രേഷൻ നമ്പർ പ്ലേറ്റ് ഇല്ലാത്തവ തുടങ്ങിയ വാഹനങ്ങളും പിടികൂടി. അങ്കമാലി, കറുകുറ്റി, കരയാംപറമ്പ്, പെരുമ്പാവൂർ, ആലുവ, മുവാറ്റുപുഴ, കുത്താട്ടുകുളം, നേര്യമംഗലം മേഖലകളിലായിരുന്നു കൂടുതൽ പരിശോധന. എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്ക്, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് എന്നീവർ നേതൃത്വം നൽകി.
News
Kerala News
പുലർച്ചെ വാഹന പരിശോധന; 159 കേസ്; 8 ലക്ഷം രൂപ പിഴ
Kerala News
Published : October 19, 2026 12:07 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : October 19, 2026 12:07 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ക്വാറികളിൽ ആദായനികുതി പരിശോധന
- Kerala News
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തിരുവല്ലയിലെ പോലീസുകാരന്റെ പണി പോയി
- Kerala News
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി
- Kerala News
സായാഹ്ന വാര്‍ത്തകള്‍
- International News, Kerala News, India News