ഇടുക്കി പീരുമേട്ടിൽ ഗ്ലെൻ മേരി എസ്റ്റേറ്റിൽ ഭാര്യയേയും, ഭാര്യ മാതാവിനെയും വെട്ടിക്കൊന്നു. ഭാര്യാ പിതാവിനെയും വെട്ടിയതായി അറിയുന്നു. പീരുമേട് സ്വദേശി പ്രിൻസ് ആണ് വെട്ടിയത്. സംഭവത്തിന് ശേഷം പ്രിൻസ് കുട്ടിയെയുമെടുത്ത് സ്ഥലം വിട്ടതായി അറിയുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു