തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ.
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ വിവിധ വകുപ്പുകള്‍ക്കായി തിരിച്ചു നല്കി അതു പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍ 1 മുതല്‍ 100 ദിവസത്തെ കര്‍മപരിപാടി നടപ്പാക്കും. പത്മ പുരസ്കാര ശുപാര്‍ശയ്ക്കു സമിതി രൂപീകരിച്ചു. ഹൈക്കോടതിയില്‍ അഡീ.അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു.