തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടിയേറ്റുളള മരണങ്ങളില്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും ആന്റി സ്നേക്ക് വെനം ലഭ്യമാക്കും. കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനമായി. ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കും.
ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കും. റഫറല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ആന്റി വെനം ഉളള ആശുപത്രികളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള PHC/CHC കളില്‍ ആന്റി സ്നേക്ക് വെനം ലഭ്യമാക്കും.
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറല്‍ ആശുപത്രികളും കൂടുതല്‍ ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൂടുതല്‍ പരിശീലനം നല്‍കാനും തീരുമാനമായി.