കോട്ടയം: അമേരിക്കയിലെ ഓർലാൻഡോയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കിടങ്ങൂർ സ്വദേശി ജോജി ജോസഫ് മക്കാട്ടേലിന്റെ (46) മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് നോർക്കയുടെ നേതൃത്വത്തിൽ ആംബുലൻസിൽ മൃതദേഹം കിടങ്ങൂരിലെ വീട്ടിലെത്തിക്കും.
നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം കിടങ്ങൂരിലെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ സെൻ്റ്. മേരീസ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കിടങ്ങൂർ സെൻ്റ്. മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാരം നടക്കും.
അമേരിക്കൻ തപാൽ വകുപ്പിൽ ജീവനക്കാരനായിരുന്നു ജോജി. വിദേശ പാസ്പോർട്ട് കൈവശമുള്ള വ്യക്തിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു.
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ. വിദേശകാര്യ മന്ത്രാലയത്തിലും ഇന്ത്യൻ കോൺസുലേറ്റിലും നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഇതിനുള്ള അനുമതി ലഭിച്ചത്.
ഭാര്യ സുബി. മക്കൾ: ജസ്റ്റിൻ, ജെറോൺ ,ജോഷ്വ.
കരിങ്കുന്നം മീഡിയയുടെ ആദരാഞ്ജലികൾ.🌹🌹🌹