ജനന-മരണ രെജിസ്ട്രേഷൻ
ജനന-മരണ രെജിസ്ട്രേഷൻ നടപടി ക്രമത്തിലെ നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ. ജനനമോ മരണമോ ഉണ്ടായാൽ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്തിരിക്കണം. 30 ദിവസം മുതൽ ഒരു വര്ഷം വരെ വൈകിയാൽ ജില്ലാ രെജിസ്ട്രാറുടെ അനുമതി വേണം. ഒരു വര്ഷത്തിനും രണ്ടു വർഷത്തിനും ഇടയിലാണെങ്കിൽ കളക്ടർ / ആർ ഡി ഓ പുറപ്പെടുവിക്കുന്ന ഉത്തരവ് വേണം. 2 വർഷത്തിന് വേഷമാണെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണ്ടി വരും.
ഗാർഹിക എൽ പി ജി
ഗാർഹിക എൽ പി ജി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സബ്സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കില്ല. ഗാർഹീക സിലിണ്ടറിന് 210 രൂപായോളം പരോക്ഷ സബ്സിഡി നല്കുന്നുണ്ടെന്നാണ് സർക്കാർ വാദം. ആധാറുമായി ബന്ധിപ്പിക്കുന്നത് വരെ വാണിജ്യ നിരക്ക് നൽകേണ്ടി വരും.
റേഷൻ കാർഡ്
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ 6 മാസമായി റേഷൻ വാങ്ങാത്തവ മരവിപ്പിക്കാൻ നടപടി ആരംഭിക്കും.