രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ശനിയാഴ്ച, ഒക്ടോബർ 3 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള നയാരയുടെ 7,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളെ വിലവർധന ബാധിക്കും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെത്തുടർന്ന് ഇന്ധന വ്യാപാരത്തിലെ സാമ്പത്തിക സമ്മർദം വർധിച്ചതാണ് വിലവർധനയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.