യുകെയിലെ മലയാളി സമൂഹത്തെ നടുക്കി 28-കാരിയായ മലയാളി യുവ നഴ്സിന്റെ അപ്രതീക്ഷിത വിയോഗം. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിനിയും ബാസിൽഡൺ ക്രൈസ്റ്റ്വേ ചർച്ച് അംഗവുമായ ഏയ്ഞ്ചൽ ജെറോം ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഏയ്ഞ്ചലിനെ ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും വിഫലമായി.
അതേ ആശുപത്രിയിൽ തന്നെ നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന ഏയ്ഞ്ചൽ സഹപ്രവർത്തകരുടെയും രോഗികളുടെയും പ്രിയങ്കരിയായിരുന്നു. കുടുംബജീവിതത്തിലും തൊഴിൽരംഗത്തും നിരവധി സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ വേർപാട് സംഭവിച്ചത്.
ഭർത്താവ് ജെറോം ജെറിയെയും, വെറും ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വിട്ടാണ് ഏയ്ഞ്ചൽ യാത്രയായത്. അമ്മയുടെ സ്നേഹവും കരുതലും ഏറ്റവും ആവശ്യമായ പ്രായത്തിൽ കുഞ്ഞിന് അമ്മയെ നഷ്ടമായത് ഏവരുടെയും ഹൃദയം നൊമ്പരപ്പെടുത്തുന്ന സംഭവമാണ്.
ഏയ്ഞ്ചലിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ യുകെയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും സഹപ്രവർത്തകരും സാമൂഹിക-മത സംഘടനകളും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ഈ അപ്രതീക്ഷിത നഷ്ടം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് എല്ലാവരും.
പ്രിയപ്പെട്ട ഏയ്ഞ്ചലിന് കണ്ണീരോടെ ആദരാഞ്ജലികൾ. 🌹
കുടുംബത്തിനും കുഞ്ഞിനും ഈ തീരാവേദന അതിജീവിക്കാനുള്ള ശക്തി ലഭിക്കട്ടെ. 🙏💔
Karimkunnam.com ൻറെ ആദരാഞ്ജലികൾ...🌹