പ്രിയദർശിനി സൗജന്യ യാത്രയ്ക്കിടയിലും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കെ.എസ്.ആർ.ടി.സി കലക്ഷനിൽ വൻ വർധന. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച പത്തനാപുരം ഡിപ്പോയിൽ 12,37,726 രൂപ കലക്ഷൻ നേടാനായി. സാധാരണ തിങ്കളാഴ്ച ദിവസങ്ങളിലേതിനേക്കാൾ വർധനയാണ് ഇക്കുറി. ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന 51 ഓർഡിനറി ബസുകളിൽനിന്ന് 6,04,557 രൂപ കലക്ഷൻ ഇനത്തിൽ നേടി. 33,621 പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തപ്പോൾ, പ്രിയദർശിനി ഫ്രീ ടിക്കറ്റ് (പി.എഫ്.ടി ) ഉപയോഗപ്പെടുത്തിയത് 15,989 സ്ത്രീകളാണ്. ഇതിൽ സ്ത്രീ യാത്രക്കാർക്കായി സൗജന്യ ഇനത്തിൽ ടിക്കറ്റ് നൽകിയതിന്റെ മൂല്യം (ആക്ച്വൽ ഫെയർ ) 2,70,699 രൂപ വരും. സീറോ ടിക്കറ്റ് ആണ് യാത്രക്കാർക്ക് നൽകുന്നതെങ്കിലും, ഓരോ യാത്രക്കാരും സഞ്ചരിക്കുന്ന ദൂരം അനുസരിച്ചുള്ള യാത്രക്കൂലി ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തും
News
Kerala News
പ്രിയദർശിനി സൗജന്യയാത്ര നൽകിയിട്ടും കലക്ഷനിൽ വൻ വർധന*
Kerala News
Published : June 18, 2026 10:40 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : June 18, 2026 10:40 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ചായച്ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ദൃശ്യങ്ങൾ പലരുടെയും മൊബൈലിലെത്തിയേനെ'; ഷാജിക്ക് അഭിനന്ദന പ്രവാഹം
- Kerala News
കേരള ബജറ്റ്; റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും, വനിതകള്‍ക്ക് കൃഷി സഖി പദ്ധതി
- Kerala News
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും
- Kerala News
കേരള ബജറ്റ്; കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കും; എയറോപാര്‍ക്ക്, എയറോസിറ്റി പദ്ധതികള്‍ നടപ്പിലാക്കും
- Kerala News