ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല ഉണ്ടെങ്കിൽ അത് കോട്ടയം തന്നെ!
പരിപ്പുണ്ടോ? അത് വറുക്കാൻ തിരുവാർപ്പ്.
നോൺവെജ് വേണമെങ്കിൽ കുറിച്ചി.
പൊതിഞ്ഞു വാങ്ങാൻ പൊതി.
കറിവെക്കാൻ ചെമ്പ്!
മെഡിക്കൽ കോളേജ് → കല്ലറ എന്ന ഞെട്ടിക്കുന്ന ബസ് റൂട്ട്… പിന്നെ അവിടെ നിന്ന് നേരെ ദേവലോകം! 😄
കുട്ടിപ്പടി, അച്ഛൻപടി, അപ്പച്ചിപ്പടി… കുടുംബം മുഴുവൻ പടികളിൽ!
വിദേശയാത്ര പോകാതെ തന്നെ മോസ്കോ, വത്തിക്കാൻ, താഷ്കെന്റ്, അത്യാവശ്യം വന്നാൽ പാകിസ്ഥാൻ വരെ!
മൃഗ-പക്ഷി സ്നേഹികളുടെ നാട്:
പന്നിമറ്റം, മീനടം, പട്ടിത്താനം, എരുമപ്പെട്ടി, കാക്കത്തോട്, മൂങ്ങാക്കുഴി, മൂങ്ങാനി, എലിവാലി, സിംഹവനം, മാൻവെട്ടം, പുലിക്കുട്ടിശ്ശേരി, പട്ടിയാലിമറ്റം, എരുമേലി, പാമ്പാടി…
വൃക്ഷങ്ങളെ സ്നേഹിക്കുന്നവർ:
വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻമൂട്, കൂവപ്പൊയ്ക, ആഞ്ഞിലിമൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തുംകുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട്, പൂവത്തിളപ്പ്, മൂന്നിലവ്, ഓട്ടക്കാഞ്ഞിരം, പിന്നെ സാക്ഷാൽ പാലാ!
കവലകൾക്കും കുറവില്ല:
തെക്കേത്ത് കവല, കൈലാത്ത് കവല, പുളിക്കൽ കവല, കുട്ടിക്കാട്ട് കവല, പേട്ട കവല, നൂറ്റൊന്ന് കവല…
ജലസമൃദ്ധി പറയണ്ട:
പാറക്കുളം, ഒറവയ്ക്കൽ, മണിപ്പുഴ, പള്ളിക്കത്തോട്, പച്ചാതോട്, എരുത്തുപുഴ, കറുകച്ചാൽ, അതിരമ്പുഴ, കൈപ്പുഴ, പാതാമ്പുഴ, പാറമ്പുഴ…
കരകളും കാടുകളും:
അരീക്കര, അമനകര, മറ്റക്കര, ആർപ്പൂക്കര…
മണക്കാട്, മറ്റക്കാട്, കടയനിക്കാട്, ഇലയ്ക്കാട്, തോട്ടയ്ക്കാട്, ആനിക്കാട്, കപിക്കാട്, വാക്കാട്…
പാറകളും കുറവല്ല:
പരുത്തുംപാറ, തവളപ്പാറ, തോണിപ്പാറ, ചാത്തൻപാറ…
ചേരികളും കുന്നുകളും:
ചങ്ങനാശ്ശേരി, നെയ്യാറ്റുശ്ശേരി, അമ്മഞ്ചേരി, വാരിശ്ശേരി…
പൊൻകുന്നം, അയർക്കുന്നം, മാണികുന്നം, പറയൻകുന്ന്, വട്ടക്കുന്ന്, ചെട്ടിക്കുന്ന്…
ഊരുകളുടെ നാട്:
കടപ്പൂർ, പുലിയന്നൂർ, നീണ്ടൂർ, അമയന്നൂർ, ളാക്കാട്ടൂർ, ഏറ്റുമാനൂർ, മാഞ്ഞൂർ, തിരുവഞ്ചൂർ, കുടമാളൂർ…
നിറങ്ങളുടെ നാട്:
മഞ്ഞാമറ്റം, നീലൂർ, മഞ്ഞാടി…
മതസൗഹാർദത്തിന്റെ അടയാളങ്ങൾ:
ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക്…
തുരുത്തുകളുടെ നാട്:
കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി, പറവൻതുരുത്ത്…
തലകളും ആനികളും:
കോത്തല, എരുമത്തല…
ഇഞ്ചിയാനി, ഇളപ്പാനി, മൂന്നാനി…
ഇതൊന്നും പോരെന്ന പോലെ:
വാഴൂർ, പൂഞ്ഞാർ, പാക്കിൽ, അരീപ്പറമ്പ്, ചാക്കരിമുക്ക്, പിന്നെ ആരോടെങ്കിലും “മാറിടം എവിടെയാ?” എന്ന് ചോദിച്ചാൽ തെറ്റിദ്ധരിക്കപ്പെടാത്ത ഏക ജില്ലയും ഇതാവാം! 😄
കോട്ടയക്കാരുടെ സ്വഭാവം പറയാൻ ഒരു നിഷ്കളങ്ക കവല…
കോട്ടയം സ്റ്റൈലിൽ “എന്നാത്തിനാ വന്നേ?” എന്ന് ചോദിക്കുന്ന വൈക്കം (Why come? 😜)…
ഇതിലൊന്നും പെടാത്ത ഒരു കൂരോപ്പട…
ഹിന്ദി ടച്ച് വേണമെങ്കിൽ കിസ്സാൻ…
അഴിമതി ചൂണ്ടിക്കാണിക്കാൻ കോഴ…
പിന്നെ തവളക്കുഴി, ഓന്തുകവല…
ഇങ്ങനെയൊക്കെ സ്ഥലപ്പേരുകൾ കൊണ്ട് തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നാട് — നമ്മുടെ സ്വന്തം കോട്ടയം!