ഇടുക്കി: റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരങ്ങൾ. എൻഡിപിഎസ് കേസിൽ പിടിയിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Tags: