മോഡിഫിക്കേഷൻ എന്ന പേരിൽ സ്റ്റിക്കർ മുതൽ നിരൂപദ്രാവകാരികളായ പല കൂട്ടിച്ചേർക്കലുകൾക്കും പിഴ ഈടാക്കുകയും ട്രാഫിക് വയലേഷൻസിന്റെ പേരിൽ നിസ്സാര കാര്യങ്ങൾക്ക് പോലും പെറ്റിയാടിപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യുന്ന ഗതാഗത വകുപ്പ്, ഹൈ ബീം ലൈറ്റുകൾ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഇതുവരെയും ചർച്ച ചെയ്തിട്ടില്ല.
രാത്രികാല അപകടങ്ങളിൽ നല്ലൊരു ശതമാനവും ഇത്തരം ലൈറ്റുകളുടെ ദുരുപയോഗമാണ്.
അർദ്ധരാത്രിയിലും അതിനുശേഷം വാഹനങ്ങളുടെ തിരക്ക് കുറവായതുകൊണ്ട് ദീർഘദൂര യാത്രകൾ പോകുന്നവർ ഹൈബീം ആണ് കൂടുതലും ഉപയോഗിക്കാറ്. അവ മറ്റു വാഹനങ്ങൾ വരുമ്പോൾ ഡിം ചെയ്യാൻ അധികം മെനക്കെടാറില്ല. എതിർവശം വരുന്ന വാഹനങ്ങൾക്ക് വഴിയിലെ ചെറിയ ഗട്ടറുകളോ വഴിയിലേക്ക് ഇറങ്ങി നിൽക്കുന്ന മറ്റ് എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളോ വഴിയുടെ വളവുകളോ വഴിയിലൂടെ മനുഷ്യരോ മൃഗങ്ങളോ കടന്നുപോയാൽ അതോ ശ്രദ്ധയിൽ പെടുകയില്ല. മഴക്കാലമായതിനാൽ വഴിയരികിലേക്ക് മരങ്ങൾ വീണു കിടന്നാൽ അറിയില്ല. അപകടങ്ങൾ ഉണ്ടായ വാഹനങ്ങൾ വല്ലതും വഴിയോട് ചേർന്ന് കിടന്നാൽ അതും ശ്രദ്ധിക്കപ്പെടണമെന്നില്ല . നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഹൈവേകളിൽ പെട്ടെന്ന് ഡിവിയേഷൻ വന്നാൽ അതും ശ്രദ്ധിക്കപ്പെടണമെന്നില്ല.
വിൻഡ് ഗ്ലാസിൽ വാട്ടർ സ്പോട്ട് എന്ന അവസ്ഥ കാരണവും, ശക്തമായ മഴയിൽ താപ വ്യതിയാനം മൂലം വണ്ടിയുടെ ഗ്ലാസിൽ മിസ്റ്റ് പിടിക്കാറുണ്ട്. എ സി ഉപയോഗിക്കുമ്പോൾ പോകുന്ന മിസ്റ്റ് (ഈർപ്പം) ഉണ്ട് ഹീറ്റർ ഉപയോഗിക്കുമ്പോൾ പോകുന്ന സമയവും ഉണ്ട്. ഇങ്ങനെ ചെറിയൊരു കാഴ്ചമങ്ങൽ ഉണ്ടാകുന്ന സമയത്ത് ഹൈബീം ലൈറ്റുകൾ ഉണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്.
വാഹനങ്ങളിൽ ഘടനാ വ്യത്യാസം വരുത്തുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ പോലെ പുതിയ വാഹനങ്ങൾ (ഫിറ്റ്നസ് കൊടുക്കുമ്പോൾ) ഇറങ്ങുമ്പോൾ അവയുടെ ഹെഡ് ലൈറ്റുകൾക്ക് ഉണ്ടാകേണ്ട വാട്സിനെ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ നിയമങ്ങൾ ചർച്ചയാക്കപ്പെടേണ്ടതും പ്രാവർത്തികമാക്കേണ്ടതുമാണ്.
അത്തരം ലൈറ്റുകൾ വാഹനങ്ങളിൽ അനുവദിക്കുന്നുണ്ടെങ്കിൽ എതിർദിശയിൽ നിന്നും വാഹനങ്ങളുടെ പ്രകാശം വരുമ്പോൾ ഓട്ടോമാറ്റിക്കായി തങ്ങളുടെ വാഹനങ്ങളിൽ ലൈറ്റ് ഡിം ആകത്തക്ക സംവിധാനങ്ങൾ അവയോടൊപ്പം കൊണ്ടുവരാനുള്ള നിയമങ്ങളും മോട്ടോർ വാഹന വകുപ്പിൽ ചേർക്കേണ്ടതാണ്.
രാത്രികാലങ്ങളിലെ അപകടങ്ങളിൽ ഉറക്കമുളച്ചുള്ള അപകടങ്ങളെക്കാൾ ഒരുപക്ഷേ മുൻപിൽ നിൽക്കുന്നത് ഹൈ ബീം ലൈറ്റുകൾ കൊണ്ട് ഉണ്ടായ അപകടങ്ങൾ ആയിരിക്കാം.
വേവ്സ് ടുഡെ ഓൺ ലൈൻ ന്യൂസ് മുന്നോട്ടുവെച്ച ഈ ആശയം വാഹന ഉപഭോക്താക്കളായ എല്ലാവരും ചർച്ച ചെയ്യപ്പെടുകയും ഈ വിഷയത്തിന്മേൽ മോട്ടോർ വാഹന വകുപ്പ് ഉചിതമായ പരിഹാരം കണ്ടെത്തുകയും അതിന്മേൽ കൃത്യമായ മാനദന്ഡങ്ങൾ കൊണ്ടുവരികയും ചെയ്യട്ടെ.
Nb : മോട്ടോർ വാഹന വകുപ്പിനോട്. പരിഹരമാണ് വേണ്ടത്. പിഴയിടാനുള്ള വകുപ്പല്ല ഉണ്ടാവേണ്ടത്...