ഈദ്-ഉൽ -ഫിത്ർ, നോർത്ത് ഇന്ത്യയിലെ ഇലെക്ഷൻ, കേരള സംഥാനത്തെ LPG ക്ഷാമം തുടങ്ങിയവ മൂലം ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടു. വ്യാപാര, തോട്ടം, നിർമാണ മേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷം. തോട്ടം മേഖലകൾ കൂടാതെ, ഹോട്ടലുകളിലും, തട്ട് കടകളിലും, പലചരക്ക് കടകളിലും ഉൾപ്പെടെ ജോലി ചെയ്തിരുന്നവരാണ് കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടി കയറിയത്. പല സ്ഥലങ്ങളിലും പകുതിയിൽ കൂടുതൽ റെസ്റ്റോറന്റുകളും, തട്ട് കടകളും പൂട്ടി. ചില റസ്റ്റോറന്റുകൾ ഉച്ചവരെ മാത്രം പ്രവർത്തിക്കുന്നു.
ഇവർ ജൂൺ, ജൂലൈ മാസത്തോടെ മാത്രമേ തിരികെ വരികയുള്ളൂ. ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചതോടെ പലരും മടങ്ങി വരാത്ത സ്ഥിതി ഉണ്ട്.