കരിങ്കുന്നം : ‘‘ഈ ബോർഡ് വായിച്ചു മനസിലാക്കിയിട്ട് അപകടം ഒഴിവാക്കാൻ പറ്റില്ല. വാഹനം തലകീഴായി മറിഞ്ഞ ശേഷമേ ഇത് വായിക്കാൻ പറ്റൂ’’. പ്രദേശവാസിയുടെ ട്രോളാണെങ്കിലും കാര്യം സത്യം. അപകട സ്പോട്ടായ നടുക്കണ്ടം വളവിൽ അപകടസാധ്യത ഒഴിവാക്കാനായി ഒന്നും അധികൃതർ ഇതുവരെ ചെയ്തിട്ടില്ല ആകെയുള്ളത് കരിങ്കുന്നം പൊലീസ് സ്ഥാപിച്ച ഒരു മുന്നറിയിപ്പ് ബോർഡ് മാത്രം. അത് തലകീഴായി മറിഞ്ഞു കിടക്കുകയുമാണ്. മുൻപ് വാഹനമിടിച്ച് തകർന്നുപോയ റിഫ്ലക്ടർ കുറ്റികൾ ഇപ്പോഴും മറിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ളവയ്ക്കു മേൽ കാടുകയറിയതിനാൽ കാണാനുമാകുന്നില്ല. രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്ന വഴി പരിചയമില്ലാത്തവർക്ക് റോഡിലെ അപകടവളവോ വീതിയോ ഒന്നും മനസിലാക്കാനാകില്ല. തെരുവു വിളക്കുകളും തെളിയാത്ത സ്ഥിതി. അതിവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമായതിനാൽ അപകടസാധ്യത ഇവിടെ കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ റോഡിൽ നിന്ന് പത്തടിയോളം താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് പല തവണ വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. ഒട്ടേറെ ശബരിമല തീർഥാടക വാഹനങ്ങളും കടന്നു പോകുന്ന കാലമായതിനാൽ അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....
News
Karimkunnam News
ആകെയുള്ളത് ഒരു മുന്നറിയിപ്പ് ബോർഡ്; വാഹനം തലകീഴായി മറിഞ്ഞാൽ ഇതു വായിക്കാൻ പറ്റും...
Karimkunnam News
Published : December 06, 2025 03:58 PM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : December 06, 2025 03:58 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
തദ്ദേശ്ശ തെരെഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണത്തിന് വിരാമം. നാളെ നിശബ്ദ പ്രചാരണം. ചൊവ്വാഴ്ച വോട്ടെടുപ്പ്
- Karimkunnam News
Rev. Fr. എബ്രാഹം പാറടിയില്‍ (72) നിര്യാതനായി
- Karimkunnam News
2025 തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കരിങ്കുന്നം പഞ്ചായത്തിൽ 11 വാർഡുകളിൽ വിജയിച്ച് യുഡിഫ് തുടർഭരണം നേടി
- Karimkunnam News
M C തോമസ് (തോമസ് സാർ) മുണ്ടുപുഴക്കൽ നിര്യാതനായി.
- Karimkunnam News