തദ്ദേശ്ശ തെരെഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് കരിങ്കുന്നത്ത് ആം ആദ്മി പാർട്ടിയും, എൽ ഡി എഫും മാത്രമാണ് കലാശക്കൊട്ടിന് ഉണ്ടായിരുന്നത്. യുഡിഫ് ഇന്നലെ "ഈണം സന്ധ്യ " എന്ന പരിപാടി ശ്രീ പി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എൻ ഡി എ യുടെ അന്നൗൺസ്മെന്റ് വാഹനം മാത്രമാണുണ്ടായിരുന്നത്.
നാളെ നിശബ്ദ പ്രചാരണം മാത്രം. എല്ലാ പാർട്ടികളും അവരവരുടെ സ്ഥാനാർഥികളിൽ നല്ല പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഇലക്ഷൻ കമ്മീഷൻ പൂർത്തിയാക്കിയിരുന്നു.