കരിങ്കുന്നം ഗ്രാമ പഞ്ചായത്തിന്റെ 2025-30 ഭരണസമിതിയുടെ പ്രെസിഡന്റായി ശ്രീമതി ഷൈനി ജോമോൻ മുടക്കോടിയിൽ 27 Dec 2025 ന് സ്ഥാനമേറ്റു. കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 4 -)൦ വാർഡായ മ്രാലയിൽ നിന്നും 144 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ശ്രീമതി ഷൈനി മെമ്പർ ആയതു. കരിങ്കുന്നം ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി എല്ലാ വിധ ശ്രമങ്ങളും നടത്തുമെന്ന് ശ്രീമതി ഷൈനി അറിയിച്ചു
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. റ്റിന്റു ജോസ് (വാർഡ്-2, തട്ടാരത്തട്ട), ശ്രീ. ജോസഫ് കെ.എം (വാർഡ്-7, ഇല്ലിചാരി), ശ്രീ. കെ.ജി. ദിനകർ (വാർഡ്-12, നെല്ലാപ്പാറ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു