കരിങ്കുന്നത്ത് തൂഫാൻ - നാർക്കോ ഹണ്ട് ൻ്റെ ഭാഗമായി കുഴിമറ്റത്ത് നിന്നും 3 യുവാക്കളെ 10 കിലോയോളം കഞ്ചാവുമായി ഇന്നലെ രാത്രി പൊലീസ് പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കരിങ്കുന്നം തട്ടാരതട്ട സ്വദേശികളായ കുന്നേൽ വീട്ടിൽ ഷിൻസ് അഗസ്റ്റ്യൻ (29), കോടത്തുതറയിൽ വീട്ടിൽ അശ്വൽ രാജ് (24), കോട്ടയം പൂവരണി സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (40) എന്നിവരാണ് പിടിയിലായത്. 19.06.2026 തിയതി കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിമറ്റം ഭാഗത്ത് വച്ച് 9.969 കിലോ ഗ്രാം ഗഞ്ചാവുമായി കണ്ടെത്തിയതിനെത്തുടർന്ന് പ്രതികളെ കരിങ്കുന്നം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ രാജേഷ് പി കെ, മുഹമ്മാദാലി മൊയ്ദീൻ, സിവിൽ പോലീസ് ഓഫീസർ സുനീഷ് എന്നിവർ അടങ്ങിയ പോലീസ് സംഘം പിടികൂടുകയായിരുന്നു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ ഓപ്പറേഷൻ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.