കരിങ്കുന്നം: നെടിയശാല ചെള്ളൽ ഭാഗത്ത് തോട്ടാപ്പാറ വീട്ടിൽ പരേതനായ കുമാരന്റ്റെ ഭാര്യ പത്മാവതി (72)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച വൈകിട്ട് 6.50 ഓടെ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് പത്മാവതിയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. പത്മാവതിയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് കരിങ്കുന്നം പൊലീസ് അറിയിച്ചു.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ശരത്, സൗമ്യ. മരുമക്കൾ: അതുല്യ, സദൻ