ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം പുതിയ ഉയരത്തിൽ. ഒക്ടോബറിൽ റീട്ടെയിൽ പണപ്പെരുപ്പം 6.09 ശതമാനമായി ഉയർന്നു. ആർബിഐ ലക്ഷ്യമായ ആറ് ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനയാണ് പ്രധാനമായും പണപ്പെരുപ്പത്തിന് സംഭാവന ചെയ്യുന്നത്.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്തംബറിൽ 5.54 ശതമാനമായി ഉയർന്നിരുന്നു. ഇതാണ് ഒക്ടോബറിൽ 6.09 ശതമാനത്തിലേക്ക് വീണ്ടും ഉയർന്നത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റസ്റ്റിക്സ് കണക്കുകൾ പുറത്ത് വിട്ടത്
തുടർച്ചയായ ഒമ്പതാം മാസമാണ് റീടെയിൽ പണപ്പെരുപ്പം ഉയരുന്നത്. 2026 ജനുവരിയിൽ 2.74 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതീ ഇപ്പോൾ ഏതാണ്ട് ഇരട്ടിയായിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സെപ്തംബർ 7.74 വേറെ ആയിരുന്നു. ഇത് ഒക്ടോബറിൽ 8.94 ശതമാനമായി ഉയർന്നു. ഇത് ഇന്ത്യയിലെ കുടുംബങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കും. അതിനിടെ അരി മുതൽ മുട്ട വരെയുള്ള പല ഉൽപന്നങ്ങൾക്കും ഡിസംബറിൽ വീണ്ടും വില വർദ്ധിപ്പിക്കുമെന്ന് പ്രവചനമുണ്ട്.
അതുകൂടിയുണ്ടായാൽ കടുത്ത പ്രതിസന്ധിയാണ് ഇന്ത്യൻ കുടുംബങ്ങളെ കാത്തിരിക്കുന്നത്.