എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാളുമായി ബന്ധപ്പെട്ട് അവിടെയുള്ള ഫോക്സ്വാഗൻ സ്റ്റേഡിയത്തിൽ നവംബർ 29 ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധബലിയിൽ നടത്തിയ പ്രഭാഷണത്തിൽ, സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കാൻ പാപ്പായുടെ ആഹ്വാനം. മതത്തെ അനീതിപരമായ രീതിയിൽ ഉപയോഗിക്കുന്നതിനെ പാപ്പാ കുറ്റപ്പെടുത്തി.
വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ തന്റെ മുൻഗാമികളായ പാപ്പാമാരുടെ കാൽച്ചുവടുകളെ പിന്തുടർന്നാണ് ഈ ദേവാലയത്തിലേക്ക് താൻ പ്രവേശിച്ചതെന്നതിൽ താനനുഭവിക്കുന്ന സന്തോഷം പങ്കുവച്ച പാപ്പാ, തന്റെ നിരവധി മുൻഗാമികളെ പരിശുദ്ധ പാത്രിയർക്കീസിന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ടെന്നതും, അവരുമായി ആത്മാർത്ഥവും സഹോദര്യപൂർണ്ണവുമായ സൗഹൃദബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതും അനുസ്മരിച്ചു. സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിൽ പാത്രിയർക്കീസും, തന്റെ മുൻഗാമികളും ഇപ്പോൾ താനും പങ്കിടുന്ന പൊതു താത്പര്യവും പാപ്പാ എടുത്തുപറഞ്ഞു.വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ തന്റെ മുൻഗാമികളായ പാപ്പാമാരുടെ കാൽച്ചുവടുകളെ പിന്തുടർന്നാണ് ഈ ദേവാലയത്തിലേക്ക് താൻ പ്രവേശിച്ചതെന്നതിൽ താനനുഭവിക്കുന്ന സന്തോഷം പങ്കുവച്ച പാപ്പാ, തന്റെ നിരവധി മുൻഗാമികളെ പരിശുദ്ധ പാത്രിയർക്കീസിന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ടെന്നതും, അവരുമായി ആത്മാർത്ഥവും സഹോദര്യപൂർണ്ണവുമായ സൗഹൃദബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതും അനുസ്മരിച്ചു. സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിൽ പാത്രിയർക്കീസും, തന്റെ മുൻഗാമികളും ഇപ്പോൾ താനും പങ്കിടുന്ന പൊതു താത്പര്യവും പാപ്പാ എടുത്തുപറഞ്ഞു.