മൂന്ന് പേരെ മദ്യലഹരിയിൽ അതി ക്രൂരമായി കൊലചെയ്ത 19 കാരൻആയ സുഹൈൽ. നല്ല നടപ്പിനും നല്ല കുഞ്ഞ് ആക്കുന്നതിനും വേണ്ടി ബോർസ്റ്റൽ സെൻ്ററിൽ ആക്കിയിരിക്കുന്നു.
കുടുംബ വഴക്കിനെ തുടർന്ന് മുത്തശ്ശിയുടെ മുഖത്ത് ചൂടുവെള്ളം കോരിയൊഴിച്ച 18 കാരിയായ അമൃതയെ അട്ടക്കുളങ്ങര വനിതാ സബ് ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
താരതമ്യേന കാഠിന്യം കുറഞ്ഞ കുറ്റം ചെയ്ത അമൃത സബ് ജയിലിലും, അതി ക്രൂര കൊലപാതകം നടത്തിയ സുഹൈൽ ബോർസ്റ്റൽ സെൻ്ററിലും. എന്തൊരു തിരിച്ചു വ്യത്യാസം?
ഒരു കുറ്റകൃത്യത്തെയും ന്യായീകരിക്കുന്നില്ല. നിയമത്തെ പേടിയില്ലാതെ ഓരോ ദിവസവും വർദ്ധിച്ചുവരുന്ന ക്രൂരകൃത്യങ്ങൾ സാധാരണ ജനങ്ങളെ വല്ലാതെ പേടിപ്പിക്കുന്നു.
19 വയസ്സുള്ള സുഹൈൽ ഇനി നന്നാവണമെന്ന് പോലീസ് ആഗ്രഹിക്കുന്നു. 18 കാരിയായ അമൃത നന്നാവണ്ടേ? 21 വയസ് കഴിഞ്ഞാലേ ജയിലിൽ പോകാൻ സാധിക്കു എന്നുണ്ടെങ്കിൽ ഈ അടുത്ത് നടന്ന ഈ രണ്ടു സംഭവങ്ങളും ശിക്ഷയിൽഎങ്ങനെ വ്യത്യസ്തമാകുന്നു?