2025 തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യുഡിഫ് ഒറ്റക്കെട്ടായി നേരിട്ടതോടെ എൽ ഡി എഫ് തകർന്നടിഞ്ഞു. കേരള കോൺഗ്രസ് ചെയര്മാന് ശ്രീ പി ജെ ജോസഫ് എം എൽ എ പ്രചാരണത്തിൻറെ ചുക്കാൻ ഏറ്റെടുത്തതോടെ മുന്നണി നേതാക്കളും പ്രവർത്തകരും കൂടുതൽ സജീവമായി. തൊടുപുഴ ഗാന്ധി സ്ക്വയറിൽ യുഡിഫ് മഹാ സംഗമം സംഘടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , കെ പി സി സി സംസ്ഥാന പ്രസിഡന്റ് , രമേശ് ചെന്നിത്തല, യുഡിഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയവരെ ഒരേ വേദിയിൽ അണിനിരത്തി അണികളിൽ ആത്മ വിശ്വാസം വർധിപ്പിക്കുകയാണ് പി ജെ ജോസഫ് ആദ്യം ചെയ്തത് . തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യോഗം സംഘടിപ്പിച്ച് എൽ ഡി എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. ശബരിമല സ്വർണ്ണക്കൊള്ള അടക്കമുള്ള അഴിമതി ഇതിലൂടെ തുറന്നു കാണിക്കാൻ യുഡിഎഫിന് കഴിഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 30 ഗ്രാമ പഞ്ചായത്തുകളിൽ എൽ ഡി എഫിനായിരുന്നു ഭരണം. എട്ടു ബ്ലോക്കുകളിൽ 4 ഇടത്ത് യുഡിഎഫും , 4 ഇടത്ത് എൽ ഡിഎഫും ആയിരുന്നു.