തിരുവനന്തപുരം വട്ടപ്പാറയിൽ ഓട്ടോ ഒഴുക്കിൽ പെട്ട് ഡ്രൈവറെ കാണാതായി. അദ്ദേഹത്തിൻ്റെ ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഡ്രൈവർ വിദ്യാധരനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.
ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ തോട് നിറഞ്ഞു കവിഞ്ഞു റോഡും തോടും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു വിദ്യാധരനും. ഭാര്യയും. വെള്ളം കണ്ട് തിരികെ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്