ചൊവ്വാഴ്ച ദുരിയാൻ ഫെസ്റ്റ് തൊടുപുഴയിൽ
തൊടുപുഴ : ലോക വിപണിയിൽ ഏറ്റവും പ്രിയമുള്ളതും സ്വാദിഷ്ഠവുമായ ദുരിയാൻ പഴത്തിന്റെ പ്രചരണാർത്ഥം തൊടുപുഴ തെനംകുന്നിലുള്ള മലബാർ ഫുഡ്സിൽ ദുരിയാൻ ഫെസ്റ്റ് മെയ് 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുൻമന്ത്രി പി.ജെ. ജോസഫ് ഉത്ഘാടനം ചെയ്യും. ദുരിയാൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ നമ്മുടെ പ്രദേശത്തു വലിയ തോതിൽ ദുരിയാൻ ഉൽപ്പാദിപ്പിച്ചാൽ തായ്ലൻഡ് പോലെ ദുരിയാൻ ടൂറിസം സെന്റർ ആയി തൊടുപുഴയെ മാറ്റുവാൻ സാധിക്കുമെന്ന് ഫ്രൂട്ട് വാലി ചെയർമാൻ അഡ്വക്കേറ്റ് ബിജു പറയന്നിലം. അവക്കാഡോ, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ദുരിയാൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴകൃഷി കൊണ്ട് കേരളത്തെ ഇന്ത്യയുടെ ഫ്രൂട്ട്സ് ഹബ്ബായി മാറ്റിയാൽ മാത്രമേ കേരളത്തിന്റെ കാർഷിക മേഖല സമ്പന്നമാവുകയുള്ളു. ദുരിയാൻ ഫെസ്റ്റിൽ എല്ലാ ദിവസവും ദുരിയാൻ പഴങ്ങളും, ദുരിയാൻ ഷേയ്ക്ക്, ജ്യൂസ് തുടങ്ങിയവ ലഭ്യമാണ് എന്നും ബിജു പറയന്നിലം പറഞ്ഞു.