സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സപ്ലൈകോ നോട്ടുബുക്കുകൾ ക്ലാസ് മുറികളിലും വീടുകളിലും വിശ്വസ്ത സഹയാത്രികരാണ്.
ഏവർക്കും പരിചിതമായ ഈ നോട്ടുബുക്കുകൾ, ആലിൻ എന്ന ബ്രാൻഡിൽ 2026 മെയ് മാസത്തിൽ പുറത്തിറക്കിക്കൊണ്ട് സപ്ലൈകോ ഒരു പുതിയ അർത്ഥം നൽകുകയാണ്.10 മാസം മാത്രം പ്രായമുള്ളപ്പോൾ
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞഅവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ്ഈ വർഷത്തെ നോട്ടുബുക്കുകൾ സപ്ലൈകോ പുറത്തിറക്കുന്നത്.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ് നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചിട്ടുള്ളത്.
ആലിന്റെ മാതാപിതാക്കളുടെ ധൈര്യവും മനുഷ്യത്വവും നിറഞ്ഞ തീരുമാനത്തിലൂടെ നാല് വിലപ്പെട്ട ജീവനുകൾക്ക് പുതുജീവിതം ലഭിച്ചിരുന്നു.
സപ്ലൈകോ നോട്ടുബുക്ക് സീരീസ് 2026-ന് ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് നൽകുന്നതിലൂടെ, ആലിന്റെ ഓർമ്മയെ സപ്ലൈകോ ആദരിക്കുകയും ആ കഥ പ്രതിനിധാനം ചെയ്യുന്ന കരുണയും മനുഷ്യസ്നേഹവും സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ആലിൻ ബ്രാൻഡ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം മെയ് 26 ഉച്ചയ്ക്ക് 1.30 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രീ. അനൂപ് ജേക്കബ് നിർവഹിക്കും.
ബഹു. മേയർ ശ്രീമതി മിനിമോൾ വി.കെ അധ്യക്ഷയാകുന്ന ചടങ്ങിൽ ശ്രീ. ടി.ജെ വിനോദ് എം.എൽ.എ, ശ്രീ. ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.
ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെ ചടങ്ങിൽ ആദരിക്കും.