സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു.48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഒന്‍പതാം തിയതി കേരളം വിധിയെഴുതും. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും. വിവിധ നഗരങ്ങളിലേയും മണ്ഡലങ്ങളിലേയും കൊട്ടിക്കലാശത്തിന്റെ ആവേശം ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ ന്യൂസ് ചാനലുകളുടെ അവതാരകരും റിപ്പോര്‍ട്ടര്‍മാരും തയ്യാറായിക്കഴിഞ്ഞു.
News
Kerala News
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്
Kerala News
Published : April 07, 2026 06:27 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : April 07, 2026 06:27 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
- Kerala News
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
- Kerala News
ശ്രീ നന്ദക്ക് വിട.
- Kerala News
തല അടിച്ചു പൊട്ടിച്ചതിന് കണക്കു തീർക്കും ,മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്യു നേതാവ്
- Kerala News