മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെ എസ് യു നേതാവ്. തല അടിച്ചു പൊട്ടിച്ചതിനു കണക്കു തീർക്കുമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ സാമൂഹിക മാധ്യമത്തിൽ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ ചിത്രം പങ്കു വെച്ചാണ് ഭീഷണി.
കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്റെ ചിത്രം പങ്കു വെച്ച് ആഹ്വാനങ്ങൾ ഉണ്ട്. ആലപ്പുഴ നവ കേരളം യാത്രക്കിടെ കെ എസ് യു നേതാക്കളെ മർദ്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഭീഷണി.