വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കൊക്കയിൽ വീണു മരണപ്പെട്ട ശ്രീ നന്ദയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു .
ചിക്കമഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം 1500 താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്.
കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്.
ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തോടൊപ്പം ഉണ്ടായ കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞിരുന്നു.
4 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെയും തിരച്ചിൽ നടത്തിയെങ്കിലും അന്ന് മൃതദേഹം കണ്ടെത്തിയിരുന്നില്ല. തന്നെയുമല്ല കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമില്ല എന്ന് മാതാപിതാക്കൾ ആരോപിക്കുകയും, മരണത്തിൽ ദുരൂഹത ആരോപിക്കുകയും ചെയ്തു.