പ്ലൈവുഡ് മലിനീകരണത്തിനെതിരെ സംസ്ഥാനതല സമരസമിതി രൂപീകരിച്ചു; ഡിസംബർ 4-ന് സെക്രട്ടേറിയറ്റ് മാർച്ച്
പ്ലൈവുഡ് മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ 'പ്ലൈവുഡ് മലിനീകരണ വിരുദ്ധ സമരസമിതി' എന്ന പേരിൽ സംഘടന രൂപീകരിച്ചു. ജനവാസ മേഖലകളിൽ പ്ലൈവുഡ് കമ്പനികൾ സ്ഥാപിക്കുന്നത് നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സമരപരിപാടികളുടെ ഭാഗമായി ഡിസംബർ നാലിന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മാർച്ചിൽ സംഘടനയുടെ നേതൃത്വത്തിൽ ആയിരത്തോളം സമരപ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘടനാ ചെയർമാൻ വർഗീസ് പുല്ലുവഴി, ജനറൽ കൺവീനർ ടി.ജെ. പീറ്റർ, ഭാരവാഹികളായ വിൻസൺ മാളിയക്കൽ, എം. വിനോദ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.