കാലവർഷത്തിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടർന്ന് കൊണ്ടിരിക്കെ കേന്ദ്ര കാലാവസ്ഥ വകുപ്പിൽ ജില്ലയിൽ ശക്തമായ മഴകളുള്ള ഓറഞ്ച്, മഞ്ഞ ജാഗ്രത മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ശക്തമായ കാറ്റും മഴയും മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി മുൻകരുതൽ നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03-08-2026 തീയതി അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2) (xxix) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. മുഴുവൻ വിദ്യാഭ്യാസതലങ്ങളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് / കോഴ്സുകൾക്ക് അവധി ബാധകമായിരിക്കുന്നതല്ല.
മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.