ടിപ്പറുകളിൽ ചരക്കു വയ്ക്കുന്ന ലോഡ് കാര്യേജ് മുകളിൽനിന്നു പൂർണമായി അടയ്ക്കാവുന്ന യന്ത്രവൽകൃത കവറിങ് സംവിധാനം നിർബന്ധമാക്കി. അടുത്ത വർഷം ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ടിപ്പറുകൾക്കും ഇതു നിർബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി.
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ലോഡ് കാര്യേജ് പൂർണമായി അടയ്ക്കണം.ടിപ്പറുകളിൽ നിന്നുള്ള വസ്തുക്കൾ പുറത്തേക്കു വീണ് അപകടമുണ്ടാകുന്നതും പൊടിപടരുന്നതും തടയുകയാണു ലക്ഷ്യം.നിർദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ-മെക്കാനിക്കൽ അല്ലെങ്കിൽ ഹൈഡ്രോളിക് രീതിയിൽ പ്രവർത്തിക്കുന്നതായിരിക്കണം.യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നു കിടന്നാൽ ഡ്രൈവർക്ക് അറിയിപ്പ് നൽകുന്ന സംവിധാനവും വേണം.