ഡിസംബറിൽ മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല, ബ്രൗൺ കാർഡുടമകൾക്ക് 5 കിലോഗ്രാം വീതം പുഴുക്കലരി നൽകും. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 കിലോഗ്രാം വീതം പച്ചരിയും ലഭിക്കും. കേന്ദ്ര സർക്കാർ കിലോഗ്രാമിന് 23.90 രൂപക്ക് നൽകുന്ന അരിയാണ് കൈകാര്യ ചെലവും ചേർത്ത് 27 രൂപയ്ക്ക് കാർഡുടമകൾക്ക് നൽകുക. 25000 ടൺ അരി വാങ്ങാൻ 59.75 കോടി രൂപാ എഫ് സി ഐ ക്ക് നൽകാൻ സർക്കാർ അനുമതി നൽകി.
വില സ്ഥിരതാ പദ്ധതിക്കായി വിജ്ഞാപനം ഇറക്കിയതിന്റെ ചുവടു പിടിച്ചാണ് അരി വാങ്ങാനുള്ള അനുമതി. ഓണക്കാലത്ത് ഇങ്ങനെ സ്പെഷ്യൽ ആയി 10 കിലോഗ്രാം വീതം അരി വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് നൽകിയിരുന്നു.