കരിങ്കുന്നം വടക്കുംമുറി സാൻജോ മൗണ്ട് കുരിശുമലയിൽ ഈ വർഷവും 50 നോമ്പ് കാലഘട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിൻറെ വഴി നടത്തുന്നു. ക്രിസ്തുവിന്റെ പീഡാ സഹനത്തോടും കുരിശു മരണത്തോടും ചേർന്ന് വിശ്വാസികൾ അവരുടെ സഹനങ്ങളെയും പ്രാരാബ്ധങ്ങളെയും കാഴ്ച വെക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5 മണിക്കുള്ള വിശുദ്ധ കുർബാനക്ക് ശേഷം കുരിശിന്റെ വഴി ചൊല്ലി മല കയറുന്നു. ഓരോ വെള്ളിയാഴ്ചയും ഓരോ ഫൊറോനായുടെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി നടത്തുന്നത്
ഏപ്രിൽ 3-)0 തിയതി ദുഃഖ വെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ 3 pm ന് ആരംഭിക്കുന്നതായിരിക്കും.