ഒറ്റല്ലൂർ സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 മുതൽ
ഒറ്റല്ലൂർ: ഇടുക്കി ജില്ലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഒറ്റല്ലൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണം സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും. നോമ്പ് ദിവസങ്ങളിൽ ദിനവും പ്രത്യേക കുർബാന, ലദീഞ്ഞ, നൊവേന, ജപമാല പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 8-ന് തിരുനാൾ കർമ്മങ്ങളോടെ എട്ടുനോമ്പ് സമാപിക്കും.