മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലദേശിലേക്ക് മടങ്ങണോ എന്ന് സ്വയം തീരുമാനിക്കാം എന്ന് ഇന്ത്യ. ഇവിടെയെത്തിയത് പ്രത്യേക സാഹചര്യത്തിൽ. ഇവിടുത്തെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് ഉച്ചകോടിയിൽ ജയശങ്കർ പറഞ്ഞു.
രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയിലെത്തിയത്. ഷെയ്ഖ് ഹസീനയെ ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണൽ നവംബർ 17ന് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കഴിഞ്ഞവർഷം ജൂലൈ–ഓഗസ്റ്റിൽ ഹസീനയുടെ സർക്കാരിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭം. അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിലായിരുന്നു വിചാരണ. ആഭ്യന്തരമന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.