കടുത്തുരുത്തി കാട്ടാമ്പാക്കിൽ വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു.
വടക്കേ നിരപ്പ് വടക്കുംപുറത്ത് ശിവൻകുട്ടി (75) ആണ് മരിച്ചത്.
ഞായർ ഉച്ചയോടെ വീടിനു സമീപത്തുള്ള പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ ആണ് ശിവൻ കുട്ടിക്ക് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി ചികിത്സ തേടി എങ്കിലും രാത്രി മരണം സംഭവിച്ചു.