രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക വിപണിയിലും ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ.). രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന പ്രചാരണത്തെത്തുടർന്ന് പെട്രോളിന്റെയും ഡീസലിന്റെയും പൂഴ്ത്തിവെപ്പ് വർധിച്ച സാഹചര്യത്തിലാണ് ബി.പി.സി.എൽ. വിശദീകരണവുമായി രംഗത്തെത്തിയത്. ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൂടുതൽ ടാങ്കറുകളിൽ ഇന്ധനമെത്തിക്കുമെന്നും ഇതിനായി റിഫൈനറികളും ഡിപ്പോകളും റീട്ടെയിൽ
ശൃഖല ലകളും ഏകോപിച്ച് മുഴുവൻ സമയ നിരീക്ഷണം കാര്യക്ഷമമാക്കിയെന്നും ബി.പി.സി.എൽ. അറിയിച്ചു. മേയ് ഒന്നുമുതൽ 20 വരെയുള്ള ദിവസങ്ങളിൽ പെട്രോൾ വിതരണം 16.38 ശതമാനത്തിൻ്റെ അധിക വളർച്ച നേടി. ഡീസൽ വിൽപ്പനയിൽ 16.69 ശതമാനം വളർച്ചയുമുണ്ട്. രാജ്യത്ത് വിളവെടുപ്പ് സീസണായതിനാൽ ഡീസൽ ഉപയോഗത്തിലുണ്ടായ വർധനയും ഇന്ധനത്തിനായി ഉപഭോക്താക്കൾ പൊതുമേഖലാ പമ്പുകളെ അമിതമായി ആശ്രയിക്കുന്നതുമാണ് വിപണിയിലെ പെട്ടെന്നുള്ള ആവശ്യകതയ്ക്ക് കാരണമെന്നും കമ്പനി അറിയിച്ചു.