തൊടുപുഴ: കരിങ്കുന്നത്ത് ചീട്ടുകളി നടത്തിയ സംഘത്തെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചീട്ടുകളി നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ സംഘത്തിൽപ്പെട്ട ഒൻപത് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്ന് ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന 3,200 രൂപയും പോലീസ് പിടിച്ചെടുത്തു.
തൊടുപുഴ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം കരിങ്കുന്നം പോലീസാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.